63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു, മത്സരങ്ങൾ 2025 ജനുവരി മുതൽ തിരുവനന്തപുരത്ത്
വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി സർക്കാർ പൂർത്തിയാക്കിയിട്ടുള്ളത്. കലോത്സവത്തിൻ്റെ ലോഗോ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. അസ്ലം തിരൂരാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 101 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും 110 ഉം സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളിലായി ആകെ 249 മത്സരങ്ങളാണുളളത്. നഗര പരിധിയിലുളള 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് കലോത്സവത്തിൻ്റെ പ്രധാന വേദി. ഓരോ വേദിയിലേക്കും എത്തുന്നതിനു സഹായകമായി ക്യൂ ആർ കോഡ് സംവിധാനം ഒരുക്കും.
അക്കോമഡേഷൻ സെൻ്ററുകളിൽ വേദികൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌കുകളും സ്ഥാപിക്കും. കലോത്സവത്തിനോടനുബന്ധിച്ച് കനകക്കുന്ന് മുതൽ കിഴക്കേകോട്ട വരെയുള്ള നഗരവീഥിയിൽ ദീപാലങ്കാരം ഒരുക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു
No comments
Post a Comment