കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി കളത്തിങ്കൽ കടവിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത നിലയിലുള്ള നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.പുലർച്ചെ 1.30 ഓടെയാണ് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ വിവരമറിയിച്ചതനുസരിച്ച് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
No comments
Post a Comment