Header Ads

  • Breaking News

    ആഴങ്ങളിലേക്ക് മാഞ്ഞുപോയത് തന്റെ യജമാനനാണ്; കൊടും മഞ്ഞിൽ കാത്തിരിപ്പ് തുടർന്ന് ബെൽക്ക




    മരിച്ചുപോയ തന്റെ യജമാനൻ എന്നെങ്കിലും തിരിച്ചുവരുമെനൻ എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് 9 വർഷം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ജപ്പാനിലെ ഹാച്ചിക്കോയെ നമ്മൾ മറക്കാനിടയില്ല. മനുഷ്യനും നായയും തമ്മിലുള്ള സ്നേഹവും വിശ്വാസവും നന്ദിയും വാഴ്ത്താൻ പലപ്പോഴായി നമ്മൾ ഉദാഹരിക്കാറുള്ളതാമ് ഹാച്ചിക്കോയുടെ കഥകൾ.

    റഷ്യയിലെ ബെൽക്ക എന്ന ഒരു നായയെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹാച്ചിക്കോയെ പോലെ മരിച്ചുപോയ ഉടമയെയും കാത്ത് കൊടുംമഞ്ഞിൽ കാത്തിരിക്കുകയാണ് ബെൽക്കയും. നദിയിൽ മുങ്ങിത്താണുപോയ തൻറെ യജമാനൻ തിരിച്ചുവരുന്നതും കാത്ത് നാലു ദിവസമാണ് ബെൽക്ക നദിക്കരയിൽ കാത്തിരുന്നത്.

    തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കുമുകളില്‍ യജമാനനെ കാത്ത് രാത്രിയിലും തനിച്ചിരിക്കുന്ന ബെല്‍കയുടെ ചിത്രം കരളലിയിക്കുന്നതാണ്.

    59 കാരനായ ബെൽക്കയുടെ ഉടമ തണുത്തുറഞ്ഞ നദിയിയുടെ ഉപരിതലത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ മഞ്ഞുപാളി തകർന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നയാൾ രക്ഷിക്കാൻ ശ്രമിച്ചിട്ടും ഒഴുക്ക് വളരെ ശക്തമായതിനാൽ പരാജയപ്പെടുകയായിരുന്നു. 4 ദിവസത്തെ തിരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകർക്ക് യുഫാ നദിയുടെ താഴെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
    ഉടമയുടെ ബന്ധുക്കൾ ബെൽക്കയെ വീട്ടിലേക്ക് കൊണ്ടു പോയെങ്കിലും വീണ്ടും നദീതീരത്ത് അതേ സ്ഥലത്ത് എത്തി തന്‍റെ പ്രിയപ്പെട്ട ഉടമ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ ബെൽക്ക കാത്തിരുപ്പ് തുടർന്നു.

    No comments

    Post Top Ad

    Post Bottom Ad