Header Ads

  • Breaking News

    വെറുതെ വടികൊടുത്ത് അടി വാങ്ങി! പുഷ്പയുടെ റിലീസ് തടയണമെന്ന് ഹർജി, പരാതിക്കാരന് പിഴ ചുമത്തി കോടതി



    അല്ലു അർജുൻ ചിത്രം പുഷ്പ 2 : ദ റൂളിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. സെക്കന്ദരാബാദ് സ്വദേശിയായ ശരരാപ്പു ശ്രീശൈലം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചിത്രം യുവാക്കളെ അടക്കം വഴി തെറ്റിക്കുമെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. പുഷ്പ ചന്ദനക്കടത്ത് അടക്കമുള്ള നിയവിരുദ്ധമായ കാര്യങ്ങൾ മഹത്വവത്ക്കരിക്കുന്ന സിനിമയാണെന്നും യുവാക്കളെ അടക്കം സിനിമ വഴിതെറ്റിക്കുമെന്നും ആയതിനാൽ കോടതി ഇടപെട്ട് സിനിമയുടെ റിലീസ് തടയണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ഈ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന്റേത് വെറും ഊഹാപോഹങ്ങൾ ആണെന്നും അരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.ഈ ഘട്ടത്തിൽ റിലീസ് നിർത്തുന്നത് സിനിമാ വ്യവസായത്തെ താറുമാറാക്കുമെന്നും സിനിമാ പ്രവർത്തകർക്ക് കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ജുഡീഷ്യൽ സ്രോതസ്സുകൾ ദുരുപയോഗം ചെയ്തതിന് ഹർജിക്കാരനെ കോടതി വിമർശിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഹർജിയിൽ കഴമ്പില്ലെന്നും ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്നും ജസ്റ്റിസ് ഭട്ടാചാര്യ പറഞ്ഞു. അതേസമയം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ (സിബിഎഫ്‌സി) പ്രതിനിധീകരിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഗാഡി പ്രവീൺ കുമാർ സിനിമയുടെ റിലീസിനെ ന്യായീകരിച്ചു. ശുപാർശ ചെയ്ത അഞ്ച് മാറ്റങ്ങൾ ഉൾപ്പെടുത്തിയ ശേഷം സിബിഎഫ്‌സി പുഷ്പ 2 ശ്രദ്ധാപൂർവ്വം അവലോകനം ചെയ്തതായി അദ്ദേഹം പറഞ്ഞു. ഛായാഗ്രഹണ നിയമപ്രകാരമുള്ള എല്ലാ നിയമപരമായ കാര്യങ്ങളും സിനിമ പാലിച്ചിട്ടുണ്ടെന്നും ഹർജിയിൽ യാതൊരു കഴമ്പില്ലെന്നും കുമാർ കോടതിയെ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad