ബഡ്സ് സ്കൂൾ : സർക്കാർ ഗ്രാൻ്റ് ലഭ്യമാക്കുന്നതിന് കുട്ടികളുടെ അനുപാതം കുറക്കുന്നത് പരിഗണനയിൽ: മന്ത്രി ആർ ബിന്ദു
ഇരിക്കൂർ: സംസ്ഥാനത്തെ ബഡ്സ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് സർക്കാർ ഗ്രാൻ്റ് ലഭ്യമാകുന്നതിന് വിദ്യാർത്ഥികളുടെ അനുപാതം കുറക്കുന്നത് സർക്കാറിൻ്റെ സജീവ പരിഗണനയിലാണെന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു അറിയിച്ചു. നേരത്തെ 20 കുട്ടികൾ വേണമെന്ന തീരുമാനം ഒരു വർഷം മുമ്പ് 15 ആക്കിയിട്ടും ഈ മേഖലയിൽ പ്രത്യേകിച്ച് കാസറഗോട്ടെ എൻഡോസൾഫാൻ ദുരിതമേഖലയിലടക്കം കുട്ടികളുടെ എണ്ണം കുറഞ്ഞത് കാരണം ഗ്രാൻ്റ് ലഭ്യമാകാത്തത് സർക്കാറിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് സർക്കാർ ഗ്രാൻ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ തിരുവനന്തപുരത്ത് അഡ്വ: സജീവ് ജോസഫ് എം എൽ എ യുടെ സാനിധ്യത്തിൽ നിവേദനം നൽകിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
No comments
Post a Comment