Header Ads

  • Breaking News

    കളര്‍കോട് വാഹനാപകടം: പോസ്റ്റ്‌മോര്‍ട്ടം ഉച്ചയോടെ പൂര്‍ത്തിയാകും, രണ്ട് പേരുടെ നില ഗുരുതരം



    ആലപ്പുഴ: കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സിനിമയ്ക്ക് പോകും വഴി. അഞ്ച് പേരാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.

    ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.കനത്ത മഴയ്ക്കിടെ അമിതവേഗതയിലെത്തിയ കാർ ബ്രേക്ക് ചെയ്തപ്പോൾ തെന്നി ബസിനുനേരേ വരികയായിരുന്നു. ഇതുകണ്ട് ഡ്രൈവർ ഇടതുവശം ചേർത്ത് നിർത്തിയെങ്കിലും ബസിന്‍റെ മുൻവശത്ത് കാർ ഇടിച്ചുകയറി. കാർ ഡ്രൈവറുടെ ശ്രദ്ധക്കുറവുമൂലമാണ് അപകടമുണ്ടായതെന്നും കെഎസ്ആർടിസി റിപ്പോർട്ടിലുണ്ട്. അപകടത്തിൽ പരിക്കേറ്റ നാലുപേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നുപേര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

    കെഎസ്ആര്‍ടിസി ബസിലെ ഒരു യാത്രക്കാരിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.

    പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമിതവേഗതയെടുക്കാന്‍ പറ്റിയ സ്ഥലമത്തല്ല അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad