Header Ads

  • Breaking News

    കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസിനായി നൽകിയ സൗജന്യ വൈഫൈ കണക്ഷന്റെ പേരിൽ ജപ്തിനടപടിയുമായി




    ചെറുപുഴ :- കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസിനായി കൊട്ടി ആഘോഷിച്ച് നൽകിയ സൗജന്യ വൈഫൈ കണക്ഷന്റെ പേരിൽ ജപ്തിനടപടിയുമായി റവന്യൂസം ഘം. ചെറുപുഴ പഞ്ചായത്തിലെ പട്ടികവർഗ സങ്കേതങ്ങളിലെ കുടുംബങ്ങൾക്കെതിരെയാണ് നടപടി. വിദ്യാർഥികൾക്ക് ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാനാ യി നൽകിയ സൗജന്യ വൈഫൈ കണക്ഷൻ്റെ ബിൽതുക അടയ്ക്കാ ത്തതിനാലാണ് നടപടി. തിരുമേ 13-ാം വാർഡിലെ മൂന്ന് കു ടുംബങ്ങൾക്ക് നോട്ടീസ് നൽകി. മൂന്നാം വാർഡിൽ പ്പെട്ട കന്നിക്കള ത്തെ മൂന്ന് പട്ടി കവർഗ വിഭാഗ ത്തിൻ്റെ വീടുകളി ലും ഉദ്യോഗസ്ഥർ നടപടിയുമായി എത്തി.

    രണ്ട് വാർഡുകളിലെയും ഓരോ കുടുംബം ജപ്തിഭീഷണി യെത്തുടർന്ന് തുകയടച്ചു. കന്നിക്കളത്തെ വീടുകളിൽ ജപ്തിനടപ ടിക്കെത്തിയപ്പോൾ പ്രായമായവ രേ ഉണ്ടായിരുന്നുള്ളൂ. കേരള വിഷനോടാണ് വൈഫൈ കണക്ഷൻ നൽ കാൻ ആവശ്യപ്പെട്ടതെന്നും ബി.എസ്.എൻ.എല്ലിനോട് ആവശ്യപ്പെട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ബി.എസ്.എൻ.എ ല്ലിനോട് വീട്ടുകാരും വൈഫൈ കണക്ഷനായി അപേക്ഷ നൽ കിയിട്ടില്ലെന്ന് അവരും പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad