Header Ads

  • Breaking News

    വിദ്യാർഥികൾക്ക് ടാലന്റ് സെർച്ച് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു




    കണ്ണൂർ :- ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്‌കീമിലേക്ക് 2024-25 വർഷം മിടുക്കരായ പട്ടികവർഗ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്കാണ് യഥാക്രമം യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. അപേക്ഷകർ നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരായിരിക്കണം. പട്ടികവർഗ ദുർബല വിഭാഗത്തിലെ കാടർ, കുറുമ്പർ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ, കൊറഗ സമുദായങ്ങളിലെ വിദ്യാർഥികൾ ബി ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ നാല്, ഏഴ് ക്ലാസുകളിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ചവരും സ്‌കീം കാലയളവിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠനം നടത്തുന്നവരുമായിരിക്കണം. 

    അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി ജാതി വരുമാന സർട്ടിഫിക്കറ്റ്, ആധാർകാർഡ് ബേങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പ് നാല്/ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്(എച്ച്എം സാക്ഷ്യപ്പെടുത്തിയത്) മുൻഗണനാ ഇനങ്ങൾ തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അപേക്ഷകൾ ഡിസംബർ 10ന് മുമ്പായി കണ്ണൂർ പട്ടികവർഗ വികസന ഓഫീസിലോ, ഇരിട്ടി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സൈറ്റ് മാനേജർ ആറളം/കണ്ണൂർ ഓഫീസുകളിലോ എത്തിക്കണം. ഫോൺ: 0497 2700357

    No comments

    Post Top Ad

    Post Bottom Ad