ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി പണികിട്ടും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും
ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയൽ) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയൽ) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചർച്ചകൾ മന്ത്രിതലയോഗത്തിൽ നടന്നത്. ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നൽകണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ൽ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കിയിരുന്നില്ല.
No comments
Post a Comment