Header Ads

  • Breaking News

    കുടുംബശ്രീ ജില്ലാ മിഷൻ ഹാപ്പി കേരളം ശില്പശാലക്ക് തുടക്കമായി





    കണ്ണൂർ : കേരളത്തിലെ ജനങ്ങളുടെ സന്തോഷ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ എഫ് എൻ എച്ച് ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹാപ്പി കേരളം പരിപാടിയുടെ മൂന്ന് ദിന പരിശീലന ഉത്ഘാടനം യമുനാ തീരം റിസോർട്ടിൽ വച്ച് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വിജയൻ നിർവഹിച്ചു.

    സാമൂഹ്യപരമായും വ്യക്തിപരമായും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയുള്ള കുടുംബതലസ്ഥിതി  പഠനം, വിശകലനം, വിവിധ സാധ്യതകൾ കണ്ടെത്താൻ  പദ്ധതി രൂപീകരണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.

    സമൂഹത്തിൽ തുല്യത, സാമ്പത്തീക സുസ്ഥിരത, പരിസ്ഥിതി ശുചിത്വം, കല, സാഹിത്യം കായികം മേഖലകളിൽ പ്രോത്സാഹനം മാനസീകാരോഗ്യം,പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങൾ, സാമൂഹിക പങ്കാളിത്തം തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് ഹാപ്പി കേരളം വഴി നടപ്പിലാക്കുന്നത്.

      ഓരോ സി ഡി എസ്സിലേയും വാർഡുകളിൽ 20 മുതൽ 30 വരെയുള്ള കുടുംബങ്ങളെ ഉൾപ്പെടുത്തി മേഖലകളായി തിരിച്ച്  'ഇടങ്ങൾ' സൃഷ്ടിച്ചു കൊണ്ട്   ഹാപ്പിനസ് ഇൻഡക്സ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പരിശീലനം ലഭിച്ച ആർ പി മാർ നടത്തും.

    ജില്ലാ  പ്രോഗ്രാം മാനേജർ കെ സി നീതു പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു.

    കരിവെള്ളൂർ പേരളം സി ഡി എസ് ചെയർ പേഴ്സൺ പി വി സുനിത അധ്യക്ഷയായ പരിപാടിയിൽ അസ്സിസ്റ്റ്‌ ജില്ലാ മിഷൻ കോഡിനേറ്റർ കെ വിജിത്ത്,ഡി പി എം ജിബിൻ സ്‌കറിയ, ആർ പി മാരായ ഗോപകുമാർ,മഹേഷ്‌, ബിന്ദു,സുധ എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad