Header Ads

  • Breaking News

    പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും ഉടൻ മാറ്റണം; മയപരിധി നാളെ അവസാനിക്കും; സർക്കുലിറക്കി സർക്കാർ




    പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും ഉടൻ മാറ്റണമെന്ന് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ ഇറക്കി. ബോർഡുകളും ബാനറുകളും മാറ്റാനുള്ള സമയപരിധി നാളെ അവസാനിക്കും. ഉത്തരവ് ലംഘിച്ചാൽ തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് പിഴ ചുമത്തും.ഈ മാസം 15ന് മുമ്പ് പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും കൊടി തോരണങ്ങളും മാറ്റണം. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ബോർഡുകളും ബാനറുകളും കൊടി തോരണങ്ങളും മാറ്റാനായി സ്ക്വാഡുകളെ നിയോഗിക്കണമെന്ന് നിർദേശം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി.വരുന്ന മൂന്ന ദിവസങ്ങളിൽ സ്ക്വാഡുകൾ നിരത്തിലിറങ്ങണം. അനധികൃതമായി സ്ഥാപിച്ച എല്ലാ ഫ്‌ളക്‌സ് ബോർഡുകളും തോരണങ്ങളും നീക്കം ചെയ്യണം. ജില്ലാ നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ ഇക്കാര്യം കൃത്യമായി നടപ്പിലാക്കണമെന്ന് നിർദേശം നൽകി. പൊതുഡനങ്ങളുടെ യാത്ര തടസപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്


    No comments

    Post Top Ad

    Post Bottom Ad