കണ്ണൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ക്യാംപെയ്ന് നാളെ തുടക്കമാകും
കണ്ണൂർ :- മുനിസിപ്പൽ കോർപറേഷൻ ജനുവരി 11നും, 12നും മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്തുന്ന ഗ്ലോബൽ ജോബ് ഫെയർ പ്രചാരണത്തിന്റെ ഭാഗമായുള്ള ക്യാംപെയ്നിന് 19നു തുടക്കമാകും. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്തിമ രൂപം നൽകി. ക്യാംപസുകളിൽ മേയർ മുസ്‌ലിഹ് മഠത്തിലും ഡപ്യൂട്ടി മേയർ പി.ഇന്ദിരയും കൗൺസിലർമാരും വിദ്യാർഥികളുമായി സംവദിക്കൽ, ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് വ്യാപാരി വ്യവസായികളുമായൊത്ത് മുഖാമുഖം, ജില്ലയിലെ പ്രധാന വ്ലോഗേഴ്സുമായുള്ള സംഗമം, പയ്യാമ്പലം ബീച്ചിൽ വാക്കിങ് വിത്ത് മേയർ, കണ്ണുർ നഗരത്തിൽ മിനി മാരത്തൺ, റീൽസ് മത്സരംഎന്നിവ ക്യാംപെയ്നിന്റെ ഭാഗമായി നടക്കും.
ഡിസംബർ 19നു രാവിലെ 10.30 ന് പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിൽ മേയർ ഇൻ ക്യാംപസ് പരിപാടിയുടെ ആദ്യ സ്വീകരണം നടക്കും. 12ന് കണ്ണൂർ സിറ്റി ഹംദർദ് കോള ജിലും ഉച്ചയ്ക്ക് 3ന് കോളജ് ഓഫ് കൊമേഴ്സിലും പര്യടനം നടത്തും. 23നു വൈകിട്ട് 3.30ന് വ്യാപാരി-വ്യവസായികളുമായി മുഖാമുഖം പരിപാടി ചേംബർ ഹാളിൽ നടക്കും. വൈകിട്ട് 5ന് വ്ലോഗേഴ്‌സ് മീറ്റ്. 29നു വൈകിട്ട് 5ന് പയ്യാമ്പലം ബീച്ചിൽ മേയറു ടെ നേതൃത്വത്തിൽ സായാഹ്ന നടത്തവും പ്രചാരണത്തിന്റെ ഭാഗമായി നടക്കും. www.kannurglobaljobfair.com എന്ന വെബ് ബൈറ്റിലൂടെ ഗ്ലോബൽ ജോബ് ഫെയറിനായി റജിസ്‌റ്റർ ചെയ്യാം.
തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ, ആഗോള തൊഴിൽ വിപണിയെ പരിചയപ്പെടുത്തുന്ന സാളുകൾ, പ്രസന്റേഷനുകൾ, കോർപറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളിൽ തൊഴിലി lനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും. ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിങ്, എജ്യൂ ക്കേഷൻ, ഹെൽത്ത് കെയർ, ഹോസ്‌പിറ്റാലിറ്റി, റീടെയിൽ, ഫുഡ് പ്രൊസസിങ്, മാനുഫാക്ചറിങ്, കൺസ്ട്രക്ഷൻ, ഓട്ടമൊ ബീൽസ്, ടെക്സ്‌റ്റെയിൽസ്, മീഡിയ, ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ക്രിയേറ്റീവ് ജോലികൾ തുടങ്ങി നിരവധി മേഖലയിലെ തൊഴിലവസരങ്ങൾ ജോബ് ഫെയറിലൂടെ സാധ്യമാക്കും.
No comments
Post a Comment