ഹോളിവുഡ് നടനും കൊച്ചിയിലെ വ്യവസായിയുമായ തോമസ് ബെര്‍ളി അന്തരിച്ചു
ഫോര്‍ട്ട്കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെര്‍ളി (93) അന്തരിച്ചു.ദീര്‍ഘകാലമായി മത്സ്യസംസ്‌കരണ-കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഫോര്‍ട്ട്കൊച്ചിയിലെ കുരിശിങ്കല്‍ കുടുംബാംഗമാണ്. മുന്‍ കൗണ്‍സിലര്‍മാരായിരുന്ന കെ.ജെ. ബെര്‍ളിയുടെയും ആനി ബെര്‍ളിയുടെയും മകനാണ്.1954-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍നിന്ന് സിനിമാപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അക്കാലത്ത് ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി. 1953-ല്‍ മലയാളത്തില്‍ വിമല്‍കുമാര്‍ സംവിധാനം ചെയ്ത ‘തിരമാല’ എന്ന ചിത്രത്തില്‍ നായകനായി. ഇത് മനുഷ്യനോ, വെള്ളരിക്കാപട്ടണം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വെള്ളരിക്കാപട്ടണത്തിന്റെ സംഗീത സംവിധാനവും അദ്ദേഹം നിര്‍വഹിച്ചിരുന്നു.ഭാര്യ: സോഫി തോമസ്. മക്കള്‍: ടാനിയ എബ്രഹാം, തരുണ്‍ കുരിശിങ്കല്‍, ടാമിയ ജോര്‍ജ്. മരുമക്കള്‍: എബ്രഹാം തോമസ്, ജോര്‍ജ് ജേക്കബ്. സംസ്‌കാരം പിന്നീട്.
No comments
Post a Comment