Header Ads

  • Breaking News

    എക്സ്റേ റിപ്പോർട്ട് മാറി നൽകി.; കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകി






    എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന് പരാതി. 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരുന്ന് നൽകി എന്നാണ് പരാതി. തിരക്കിനിടയിൽ എക്സ്-റേ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായി കളമശ്ശേരി സ്വദേശി അനാമിക പറഞ്ഞു. ചികിത്സിച്ച ഡോക്ടർക്കും, എക്സ്-റേ വിഭാഗത്തിനെതിരെയാണ് അനാമിക പരാതി നൽകിയത്.വീട്ടിൽ ചെന്ന് എക്സറേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്സറെ റിപ്പോർട്ട്‌ അല്ല എന്ന് മനസ്സിലായത്. നടുവേദനയും കാലുവേദനയും കാരണമാണ് അനാമിക ആശുപത്രിയിൽ എത്തിയത്. എക്സ്-റേ റിപ്പോർട്ടിൽ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായി അനാമിക പറഞ്ഞു



    No comments

    Post Top Ad

    Post Bottom Ad