Header Ads

  • Breaking News

    എംടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്; സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം



    മലയാള സാഹിത്യത്തിലെ പെരുന്തച്ഛൻ എംടി വാസുദേവൻ നായരുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്. മാവൂർ റോഡ് ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണമെന്ന് എംടി നേരത്തെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്

    കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് എംടി അന്തരിച്ചത്. ഈ മാസം 15നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടിയൽ ഹൃദയാഘാതവും സംഭവിച്ചു.

    കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു. എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad