Header Ads

  • Breaking News

    ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം; വിമർശനം തുടർന്ന് കോടതി

    Dileep sabarmala

    ശബരിമലയിലെ ദിലീപിൻറെ സന്ദർശനത്തിൽ വിമർശനം തുടർന്ന് കോടതി. ശ്രീകോവിലിന് മുമ്പിൽ നിന്നാൽ മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടും.
    സോപാനത്തിനു മുമ്പിൽ കുട്ടികൾക്ക് ശരിയായ ദർശനം സാധ്യമാകണം ഇത്തരം പ്രവർത്തികൾ അനുവദിക്കാനാവില്ല എന്ന് കോടതി പറഞ്ഞു.

    ദിലീപ് ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിൽ നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും കേസ് കോടതി പരിഗണിക്കും.

    സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ ക്യൂവില്‍ നിർത്തി ദിലീപിനും സംഘത്തിനും വിഐപി ദർശനം ഒരുക്കിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്. പൊലീസ് അകമ്പടിയോടെ ഇവർ എങ്ങനെയാണ് ദര്‍ശനത്തിനെത്തുന്നത് എന്നും എത്രപേരാണ് വിഐപി ദര്‍ശനത്തിനായി നിരന്നു നിന്നത് എന്നും കോടതി ചോദിച്ചു.

    ഈ സമയത്ത് മറ്റുള്ളവരുടെ ദര്‍ശനം മുടങ്ങി. അവരെ തടഞ്ഞത് എന്തിനാണെന്നും ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നു ഹൈക്കോടതി ചോദിച്ചു. ഹരിവരാസനം സമയത്ത് അവസാനം വരെ നില്‍ക്കുന്നത് ആര്‍ക്കുമുള്ള പ്രിവിലേജല്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സംഭവം. എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കണം എന്നും കോടതി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad