ആത്മഹത്യശ്രമം നടത്തിയ വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു; ആരോപണവിധേയയായ വാർഡനെ നീക്കി
ആത്മഹത്യശ്രമം നടത്തിയ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മംഗളൂരുവിലെ ആശുപത്രിയിലാണ് പാണത്തൂർ സ്വദേശിനിയായ ചൈതന്യ ചികിത്സയിൽ തുടരുന്നത്. ചൈതന്യ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ജീവൻ നിലനിർത്തുന്നത്. അതേസമയം ആരോപണവിധേയയായ ഹോസ്റ്റൽ വാർഡനെ മാനേജ്‌മെന്റ് നീക്കി
പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. ഹോസ്റ്റൽ വാർഡനെതിരെ പോലീസ് നടപടി വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു
മൂന്നാം വർഷ വിദ്യാർഥിനിയായ ചൈതന്യ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ, കെ എസ് യു, എബിവിപി പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
No comments
Post a Comment