Header Ads

  • Breaking News

    മുണ്ടക്കൈ ഉരുൾപൊട്ടൽ, മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു



    കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഒരു നാടിനെ ഒന്നടങ്കം തുടച്ച് നീക്കിയ ദാരുണ അപകടം ആയിരുന്നു.

    ഉറ്റവരും ഉടയവരും ഒന്നടങ്കം കണ്ണടച്ച് തുറന്നപ്പോഴേക്കും ഇല്ലാതായ അതിദാരുണമായ അപകടം. സംഭവത്തിൽ മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു.

    മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ. മുണ്ടക്കൈ സ്വദേശി സുബൈറിന്റേതാണ് മൃതദേഹ ഭാഗം.

    No comments

    Post Top Ad

    Post Bottom Ad