Header Ads

  • Breaking News

    മഞ്ഞണിഞ്ഞ്‌ മൂന്നാര്‍ ; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ്‌ രേഖപ്പെടുത്തി


    മൂന്നാർ തെക്കിന്റെ കശ്മീരായ മൂന്നാർ അതി ശൈത്യത്തിലേക്ക് നീങ്ങുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി.

    മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. കണ്ണൻദേവൻ കമ്ബനി ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തിയത്.

    സൈലന്റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാർ ടൗണ്‍, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മാട്ടുപ്പെട്ടി ആർ ആൻഡ് ഡിയില്‍ -3, രാജമലയില്‍ --7, തെന്മലയില്‍ --8 ഡിഗ്രി എന്നിങ്ങിനെയാണ് കുറഞ്ഞ താപനില. എന്നാല്‍ പള്ളിവാസല്‍ എസ്റ്റേറ്റില്‍ കുറഞ്ഞ താപനില -15 ഉം വാഗവര എസ്റ്റേറ്റില്‍ കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച്‌ മൂന്നാറില്‍ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയില്‍ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു.


    No comments

    Post Top Ad

    Post Bottom Ad