ഉപഭോക്താക്കൾക്ക് രണ്ട് പുത്തൻ റീചാർജ് പ്ലാനുകളുമായി BSNL
ദില്ലി :- ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്ന പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലില്‍ നിന്ന് രണ്ട് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ കൂടി. 628 രൂപ, 215 രൂപ വിലയുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളിനൊപ്പം ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളോടെയാണ് ഇരു റീച്ചാര്‍ജുകളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്.
BSNL 628 രൂപ റീച്ചാര്‍ജ് പ്ലാന്‍
ബിഎസ്എന്‍എല്ലിന്‍റെ 628 രൂപ റീച്ചാര്‍ജ് പ്ലാനിന്‍റെ വാലിഡിറ്റി 84 ദിവസമാണ്. അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, ദിവസവും 100 വീതം സൗജന്യ എസ്എംഎസ്, ദിവസം 3 ജിബി വീതം ഡാറ്റ എന്നിവയാണ് 628 രൂപ റീച്ചാര്‍ജിലെ പ്രധാന ആനുകൂല്യങ്ങള്‍. ഇതിന് പുറമെ ഹാര്‍ഡി ഗെയിംസ്, ചലഞ്ചര്‍ അരീന ഗെയിംസ്, ഗെയിംഓണ്‍, ആസ്ട്രോസെല്‍ എന്നിവയും പോഡ്‌കാസ്റ്റുകള്‍, സീങ് മ്യൂസിക്, വൗ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ബിഎസ്എന്‍എല്‍ ട്യൂണ്‍ എന്നീ അധിക ആനുകൂല്യങ്ങളും ലഭിക്കും.
BSNL 215 രൂപ റീച്ചാര്‍ജ് പ്ലാന്‍
ബിഎസ്എന്‍എല്ലിന്‍റെ പുതിയ 215 രൂപ റീച്ചാര്‍ജ് പ്ലാനിലും അണ്‍ലിമിറ്റഡ് വോയിസ് കോളും, ദിവസവും 100 വീതം എസ്എംഎസും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് പുറമെ ദിവസേന 2 ജിബി ഡാറ്റയും ഉപയോഗിക്കാം. 30 ദിവസമാണ് ഈ പ്ലാനിന്‍റെ സര്‍വീസ് വാലിഡിറ്റി. ഹാര്‍ഡി ഗെയിംസ്, ചലഞ്ചര്‍ അരീന ഗെയിംസ്, ഗെയിംഓണ്‍, ആസ്ട്രോസെല്‍, ഗെയ്മീയം, ലിസ്റ്റന്‍ പോഡ്‌കാസ്റ്റ്, സീങ് മ്യൂസ്, വൗ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ബിഎസ്എന്‍എല്‍ ട്യൂണ്‍ എന്നിവയും 215 രൂപ പ്ലാനിനൊപ്പം ബിഎസ്എന്‍എല്‍ നല്‍കുന്നു. ബിഎസ്എന്‍എല്‍ സമീപകാലത്ത് അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനുകളുടെ തുടര്‍ച്ചയാണ് ഇരു പുതിയ പാക്കേജുകളും.
No comments
Post a Comment