Header Ads

  • Breaking News

    വണ്ടി തെന്നി ഇടിച്ചുകയറുകയായിരുന്നു; കാർ മുഴുവൻ ആളുണ്ടായിരുന്നു’; KSRTC ജീവനക്കാർ





    ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കൂടുതൽ വിവരങ്ങളുമായി കെഎസ്ആർടിസി ബസ് ജീവനക്കാർ. വണ്ടി ബസിലേക്ക് നിരങ്ങി ഇടിച്ചുകയറുകയായിരുന്നു. തെന്നിമാറിയാണ് അപകടം ഉണ്ടായത്. നല്ല മഴയായിരുന്നു. വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് പരമാവധി ഒതുക്കിയിരുന്നുവെന്ന് ബസ് ഡ്രൈവർ രാജീവ് പറഞ്ഞു.കാർ ഓവർടേക്ക് ചെയ്ത് എത്തുകയായിരുന്നു. ബസ് ഇടത്തേക്ക് തിരിച്ചെങ്കിലും ഓവർടേക്ക് ചെയ്‌തെത്തിയ കാർ നിരങ്ങി ബസിനടിയിലേക്ക് കയറുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. റോഡിൽ നല്ല വെള്ളം ഉണ്ടായിരുന്നു. ഇതാണ് കാർ തെന്നിയതെന്ന് ഡ്രൈവർ പറയുന്നു. ഇദ്ദേഹത്തിനും അപകടത്തിൽ നിസാര പരുക്കുകളേറ്റിരുന്നു. ബസ് ബ്രേക്ക് ചെയ്തതോടെ സ്റ്റിയറിങ്ങിൽ പിടിച്ചിരുന്നതിനാൽ തെറിച്ചു പോയില്ല. മുകളിലേക്ക് പൊങ്ങി തിരിച്ച് സീറ്റിലേക്ക് ചെന്ന് ഇടിച്ചുവെന്ന് ഡ്രൈവർ പറഞ്ഞു.എല്ലാം ക്ഷണ നേരം കൊണ്ടായരുന്നുവെന്ന് ബസ് കണ്ടക്ടർ മനീഷ് പറയുന്നു. യാത്രക്കാർക്ക് ടിക്കറ്റ് നൽകികൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അതിഭയങ്കരമായി ശബ്ദമാിയിരുന്നു കേട്ടത്. ബസിലെ ആദ്യ നാല് വരികളിലിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്ന വിദ്യാർത്ഥികളെ പുറത്തെടുത്തതെന്ന് കണ്ടക്ടർ പറഞ്ഞു. അപകടം നടന്നയുടനെ രണ്ട് പേർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad