Header Ads

  • Breaking News

    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പാലം കാസർകോട്, അടുത്ത മാസം തുറക്കും; 1.2 കിമി നീളം, 27 മീറ്റര്‍ വീതി


    കാസർകോട്:  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പാലം അടുത്ത മാസം തുറക്കും. ദേശീയപാത 66 ന്റെ ഭാഗമായി കാസർകോടാണ് എഞ്ചിനീയറിംഗ് വിസ്മയം ഒരുങ്ങിയത്.

    കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ആദ്യ റീച്ചില്‍ പാലം നിർമിക്കുന്നത്.

    കാസർകോട് നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്ന പാലത്തിന്റെ കോണ്‍ഗ്രീറ്റിംഗ് ജോലികള്‍ പൂർത്തിയായി. 1.2 കിമി നീളവും 27 മീറ്റർ വീതിയുമുള്ള പാലത്തിന് 29 സ്പാനുകളാണുളളത്. മൂന്ന് കമ്ബാർട്ട്മെന്റുള്ള ബോക്സ് ഡിസൈനാണ് പാലത്തിന് നല്‍കിയത്. ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്കാണ് പാലത്തിന്റെ നിർമ്മാണ കരാർ. കറന്തക്കാട് അഗ്നിരക്ഷ നിലയത്തില്‍ തുടങ്ങി നുള്ളിപ്പാട് അയ്യപ്പക്ഷേത്രത്തിലാണ് പാലം അവസാനിക്കുന്നത്. പാലത്തിന് താഴെയുള്ള സർവ്വീസ് റോഡിലൂടെ ഇരുഭാഗത്തേക്കും യാത്ര ചെയ്യാം. മേല്‍പ്പാലത്തിന് താഴെയുള്ള സ്ഥലം പാർക്കിംഗിനായി ഉപയോഗിക്കാനും കഴിയും.

    ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയർത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിർമിക്കാറുള്ളത്. എന്നാല്‍ ഇതിന് മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമുള്ളതാണ് പ്രത്യേകത. മനുഷ്യന്റെ നട്ടെല്ലും ചുമലും എന്നാണ് ഇത്തരം നിർമാണരീതിയെ വിശേഷിപ്പിക്കുന്നത്. സാധാരണ നിർമ്മിക്കുന്ന രണ്ട് തൂണുകളുടെതിനേക്കാള്‍ ചുറ്റളവിലാണ് ഒറ്റത്തൂണ്‍ നിർമ്മി ച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad