വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് ; യുവാവിന് 31 ലക്ഷം രൂപ നഷ്ടമായതായി പരാതി
കണ്ണൂർ :- വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ കുടുങ്ങി വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് സ്വദേശിയായ യുവാവിന് 31 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നവംബറിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺ സുഹൃത്തിന്റെ തട്ടിപ്പിലാണു യുവാവിന് പണം നഷ്ടമായത്. തുടർന്ന് ടെലിഗ്രാം വഴി വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് ലിങ്ക് അയച്ചു കൊടുത്ത് ഡിസംബർ 15 മുതൽ 31 വരെയുള്ള കാലയളവിൽ വിവിധ അക്കൗണ്ടുകളിലായി 31, 61632 രൂപ യുവാവ് അയച്ചു നൽകി. തുടർന്ന് പണം തിരിച്ചു ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്.
No comments
Post a Comment