തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം 4 പേര്‍ പിടിയില്‍.
തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചു വെച്ച ലഹരിയുമായാണ് ഇവര്‍ പിടിയിലായത്.
ക്രിസ്മസ്-ന്യൂ ഇയര്‍ എക്സൈക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 3 വ്യത്യസ്ത കേസുകളിലായി യുവതിയും മൂന്ന് യുവാക്കളും പിടിയിലായത്.
പട്ടുവം സ്വദേശി ബിലാലില്‍ നിന്നും 450 മില്ലിഗ്രാം എം.ഡി.എം.എയും, കാക്കത്തോട് സ്വദേശി ഹാഷിമില്‍ നിന്നും 15 ഗ്രാം കഞ്ചാവും, മുക്കുന്നു സ്വദേശിനി പ്രജിതയില്‍ നിന്ന് 10 ഗ്രാം കഞ്ചാവും, മറ്റൊരു പട്ടുവം സ്വദേശി മിസ്ഹാബില്‍ നിന്നും 15 ഗ്രാം കഞ്ചാവുമാണ് എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തിയത്.
പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാനായി കൊണ്ടുവന്ന മയക്കുമരുന്നാണ് എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്.
No comments
Post a Comment