നേപ്പാൾ-ടിബറ്റ് ഭൂചലനത്തിൽ വ്യാപക നാശനഷ്ടം; 45 പേർ മരിച്ചതായി റിപ്പോർട്ട്
നേപ്പാളിലും ടിബറ്റിലും അനുഭവപ്പെട്ട ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. റിക്ടർ സ്‌കൈയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 45 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ബിഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു
പുലർച്ചെ നേപ്പാൾ-ടിബറ്റ് അതിർത്തിയിലാണ് ഭൂകമ്പമുണ്ടായത്. നേപ്പാളിലെ ലൊബോച്ചെയിൽ നിന്ന് 93 കിലോമീറ്റർ അകലെ ടിബറ്റൻ പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യത്തെ ഭൂചലനത്തിന് ശേഷം തുടർ ചലനങ്ങളും റിപ്പോർട്ട് ചെയ്തു
അതിർത്തിയോട് ചേർന്ന ഷിസാങിലാണ് കൂടുതൽ നാശനഷ്ടങ്ങൾ. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിനടുത്തുള്ള ലൊബൂച്ചെയിലും ആഘാതമുണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ദുരന്തത്തിന്റെ യഥാർഥ വ്യാപ്തി ഇപ്പോഴും പുറത്തുവന്നിട്ടില്ല.
No comments
Post a Comment