അല്‍ഷിമേഴ്‌സിനെ തടഞ്ഞുനിര്‍ത്താൻ പുതിയ മരുന്ന് വരുന്നു; പ്രതീക്ഷയോടെ ലോകം
ഓര്‍മകള്‍ നശിച്ചു പോകുന്ന അല്‍ഷിമേഴ്‌സ് രോഗത്തിന് പരിഹാരവുമായി അണിയറയിൽ പുതിയ മരുന്ന് ഒരുങ്ങുന്നു. മരുന്ന് പരീക്ഷിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം നിലവിൽ പൂർത്തിയായിരിക്കുകയാണ്(A New Drug is Coming to Fight Alzheimer’s). ഹൈഡ്രോ മീഥൈല്‍ തയോണിന്‍ മെസിലേറ്റ് (hydromethylthionine mesylate (HMTM)) എന്ന മരുന്നാണ് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. തലച്ചോറില്‍ അടിഞ്ഞുകൂടുന്ന ഓർമ്മകളുടെയും വിശകലനത്തിൻ്റെയും ശേഷിയെ കുറയ്ക്കുന്ന പ്രോട്ടീനായാ ‘ടൗ’ (Tau) നെയാണ് ഈ മരുന്ന് ലക്ഷ്യം വെയ്ക്കുന്നത്. സ്‌കോട്ട്‌ലന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടോറസ് തെറാപ്യൂട്ടിക്‌സ് ലിമിറ്റഡ് എന്ന മരുന്നു കമ്പനിയാണ് ഈ മരുന്ന് വികസിപ്പിച്ചത്.
”ടൗ” എന്ന മാംസ്യ തന്മാത്ര തലച്ചോറില്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന രീതിയിലാണ് കാണപ്പെടുക. അല്‍ഷിമേഴ്‌സ് രോഗികളില്‍ അതിന്റെ അളവ് കൂടുതലായിരിക്കും. ഈ മാംസ്യ തന്മാത്രയുടെ അളവ് കുറയ്ക്കാനാണ് മരുന്ന് നല്‍കുന്നത്. തലച്ചോറില്‍ ഇത് അടിഞ്ഞു കൂടുന്നത് മരുന്ന് തടയും. ദൈര്‍ഘ്യമേറിയ ചികിത്സയ്ക്ക് പകരം ഗുളിക രൂപത്തില്‍ കഴിക്കാവുന്ന രീതിയിലാണ് നിലവിൽ മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ അല്‍ഷിമേഴ്‌സ് രോഗികളുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് ഈ മരുന്ന് തടയുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കൂടുതലാളുകളില്‍ മരുന്ന് പരീക്ഷിക്കാനൊരുങ്ങുന്നത്. 2025 ഏപ്രിലില്‍ ഇതുസംബന്ധിച്ച ക്ലിനിക്കല്‍ പരിശോധനകള്‍ തുടങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്താകെയുള്ള ഡിമന്‍ഷ്യ രോഗികളില്‍ 70 ശതമാനത്തോളവും അല്‍ഷിമേഴ്‌സ് മൂലം ഡിമന്‍ഷ്യ ബാധിച്ചവരാണ്. ലോകത്താകെ 5.5 കോടി ആളുകള്‍ അല്‍ഷിമേഴ്‌സ് മൂലം കഷ്ടതയനുഭവിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സഹായിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മരുന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൂടുതല്‍ വഷളാകാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഈ മരുന്ന് സഹായിക്കും.
No comments
Post a Comment