Header Ads

  • Breaking News

    നിന്റെ മകളെ റേപ്പ് ചെയ്യണം' പി.പി. ദിവ്യയ്ക്കെതിരെ അധിക്ഷേപം; പ്രതികരിച്ച് ദിവ്യ


    കണ്ണൂർ: തന്റെ നേർക്കുണ്ടായ ലൈംഗിക ചുവയുള്ള അധിക്ഷേപത്തിൽ പ്രതികരിച്ച് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് നേരെ ഉണ്ടായ അശ്ലീല കമന്റുകളുടെയും അധിക്ഷേപങ്ങളുടെയും സ്ക്രീൻ ഷോട്ട് അടക്കം നൽകിക്കൊണ്ട് പി.പി. ദിവ്യ പ്രതികരിച്ചു.
    തനിക്കെതിരെ അശ്ലീല കമെന്റ് ഇട്ട വ്യക്തിയുടെ അഡ്രസ് അടക്കം നല്കിക്കൊണ്ടായിരുന്നു പി.പി. ദിവ്യയുടെ പോസ്റ്റ്. ഒപ്പം ആ വ്യക്തിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
    സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്നും സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനണെന്നും ദിവ്യ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നും അവർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാനല്ല ഒരിടമായി സോഷ്യൽ മീഡിയ മാറുന്നുവെന്നും ദിവ്യ പറഞ്ഞു.
    സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്. സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നത്. അശ്ലീല കഥകളുണ്ടാക്കി ഓൺലൈൻ ചാനൽ വഴി പണമുണ്ടാക്കുന്ന കുറെയെണ്ണം വേറെ വയറ്റ് പിഴപ്പിന് എന്തൊക്കെ മാർഗ്ഗമുണ്ട്. അന്തസ്സുള്ള വല്ല പണിക്കും പോയി മക്കൾളുടെ വയറു നിറക്ക്. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ,’ പി.പി. ദിവ്യ പോസ്റ്റിൽ കുറിച്ചു.
    മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ദിവ്യ ഇട്ട പോസ്റ്റിന് കീഴിലാണ് ഇത്തരം അശ്ലീല കമന്റുകൾ വന്നത്. ‘നിന്റെ മകളെ റേപ്പ് ചെയ്യണം’ ‘ഇവളും ആത്മഹത്യ ചെയ്യും’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കീഴിൽ വന്നത്. അതിൽ ഏറ്റവും മോശം കമന്റ്റ് ഇട്ടത് വിമൽ എന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ പരാതി നൽകിയതായി പി.പി. ദിവ്യ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad