Header Ads

  • Breaking News

    സംസ്ഥാനത്ത് പോലിസ് തലപ്പത്ത് മാറ്റം.

    നാല് ഡിഐജിമാര്‍ക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ജെ ജയനാഥ്, ദേബേഷ് കുമാര്‍ ബെഹ്‌റ, ഉമ ബെഹ്‌റ, രാജ്പാല്‍ മീണ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ ഇന്റലിജന്‍സ് ഐജി, ജെ ജയനാഥിനെ മനുഷ്യാവകാശ കമ്മീഷന്‍ ഐജിയാക്കി. രാജ്പാല്‍ മീണയെ ഉത്തര മേഖല ഐജിയായും കാളിരാജ് മഹേശ്വറെ ട്രാഫിക് ഐജിയായി നിയമിച്ചു. ഉത്തര മേഖല ഐജി സേതു രാമനെ കേരള പോലിസ് അക്കാദമി ഡയറക്ടറാക്കി. ഡിഐജിയായി സ്ഥാനകയറ്റം ലഭിച്ച കാര്‍ത്തിക്കും വിജിലന്‍സില്‍ തുടരും.

    കൂടാതെ സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജിയാകും, തോംസണ്‍ ജോസ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ആകും, യതീഷ് ചന്ദ്ര കണ്ണൂര്‍ റേഞ്ച് ഐജിയാകും, ഹരിശങ്കര്‍ തൃശൂര്‍ റേഞ്ച് ഐജിയും കെ കാര്‍ത്തിക് വിജിലന്‍സ് ഐ.ജിയുമാകും. ടി. നാരായണന്‍ കോഴിക്കോട് കമ്മീഷണറായി തുടരും. കൊല്ലം കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ കോസ്റ്റല്‍ പോലിസ് എഐജിയായി മാറ്റി നിയമിച്ചു. ജി പൂങ്കുഴലിക്ക് പകരമാണ് നിയമനം. തിരുവനന്തപുരം റൂറല്‍ എസ്പി കിരണ്‍ നാരായണന്‍ കൊല്ലം കമ്മീഷണറാകും. സുദര്‍ശന്‍ കെ എസ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയാകും. പാലക്കാട് ജില്ലാ പോലിസ് മേധാവി ആനന്ദ് ആറിനും മാറ്റം. വിഐപി സെക്യൂരിറ്റി, ആംഡ് പോലിസ് ബറ്റാലിയനിലേക്ക് മാറ്റി. കണ്ണൂര്‍ കമ്മീഷണര്‍ ആയിരുന്ന അജിത് കുമാര്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിയാകും. കെ ഇ ബൈജുവിനെ കോഴിക്കോട് റൂറല്‍ എസ്പിയായും കെ എസ് സുദര്‍ശന്‍ തിരുവനന്തപുരം റൂറല്‍ എസ്പിയായും നിയമിച്ചു.

    അങ്കിത് അശോകനും പുതിയ നിയമനം. സൈബര്‍ ഓപ്പറേഷന്‍ എസ്പിയായി നിയമിച്ചു. തൃശൂര്‍ പൂരം വിവാദത്തിന് പിന്നാലെ അങ്കിത്തിനെ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കെ ഇ ബൈജു കോഴിക്കോട് റൂറല്‍ പോലിസ് മേധാവിയായും കിരണ്‍ നാരയണനെ കൊല്ലം കമ്മീഷണറായും നിതിന്‍ രാജ് പിയെ കണ്ണൂര്‍ കമ്മീഷണറായും എസ് ആര്‍ ജ്യോതിഷ് കുമാറിനെ വിജിലന്‍സ് എസ്പി ആയും നിയമിച്ചു. ഗവര്‍ണറുടെ എഡിസിക്ക് മാറ്റം. അരുള്‍ ബി കൃഷ്ണയെ റെയില്‍വേ എസ്പിയായും അജിത് കുമാറിനെ പാലക്കാട് എസ്പിയായും നിയമിച്ചു.


    No comments

    Post Top Ad

    Post Bottom Ad