Header Ads

  • Breaking News

    ഇന്ന് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക്;സർക്കാർ ഓഫീസുകളുടെ താളം തെറ്റും




    വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്റ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിച്ചാണ് സമരം.

    സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാൻ ഡയസ്‌നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചു. ഓഫീസുകൾക്ക് പോലീസ് സംരക്ഷണവും നൽകും.

    പണിമുടക്ക് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചേക്കും. സെക്രട്ടേറിയറ്റിൽ ആയിരത്തിലേറെ ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുമെന്നാണ് സംഘടനകളുടെ അവകാശവാദം. അതേസമയം ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് പണിമുടക്ക് പൊളിക്കാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കുറയ്ക്കും. അനധികൃത അവധികൾ ഡയസ്‌നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad