ആന്ധ്രാപ്രദേശിൽ ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ചു : ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ.
ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസന്വേഷണവുമായി സഹകരിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒരു ഘട്ടത്തിൽ ഇയാളെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്ന കാര്യവും ഇയാൾ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നു. ഗുരുമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുമായി ഇന്ന് തന്നെ പൊലീസ് തടാകത്തിലേക്ക് പോകുമെന്നും മൃതദേഹ ഭാഗങ്ങൾക്കായി പരിശോധന തുടങ്ങുമെന്നുമാണ് വിവരം.
No comments
Post a Comment