Header Ads

  • Breaking News

    കടുവ കാണാമറയത്ത്

    പുല്‍പള്ളി: പത്ത് ദിവസമായി വയനാട് പുൽപ്പള്ളിയിലെ ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തുന്ന കടുവക്കായുള്ള തെരച്ചിൽ ഇന്നും തുടരും. 13 വയസ് പ്രായമുള്ള കടുവയാണ് നാട്ടിലിറങ്ങിയത് എന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.തുടർച്ചയായ മൂന്നു ദിവസങ്ങളിലും കടുവ ആടുകളെ കൊന്നിട്ടുണ്ടെങ്കിലും അവയെ ഭക്ഷിക്കാൻ കടുവക്കായിരുന്നില്ല. വിശന്നിരിക്കുന്ന കടുവ കൂടുതൽ അപകടകാരിയാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.ഒരാഴ്ചയ്ക്കിടെ അഞ്ച് ആടുകളെ കൊല്ലുകയും പ്രദേശവാസികൾ നേരിൽ കാണുകയും ചെയ്ത കടുവയെ പിടികൂടാൻ ഇനിയും വനംവകുപ്പിനായിട്ടില്ല. പുൽപ്പള്ളി പഞ്ചായത്തിലെ 8 ,9 ,11 വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്

    No comments

    Post Top Ad

    Post Bottom Ad