Header Ads

  • Breaking News

    പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന്; ഗ്രീഷ്മയെ കാത്തിരിക്കുന്നത് വധശിക്ഷയോ

    പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരായി കണ്ടത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ ഗ്രീഷ്മ കീടനാശിനി കലക്കി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്

    കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമലകുമാരൻ നായർ തെളിവ് നശിപ്പിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്. ഗ്രീഷ്മക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ ആവശ്യപ്പെട്ടത്

    ്അതേസമയം പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നും ബിരുദധാരിയാണെന്നും തുടർന്ന് പഠിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14നാണ് വിഷം കലർന്ന കഷായം ഗ്രീഷ്മ ഷാരോണിന് നൽകിയത്. ഒക്ടോബർ 25ന് ചികിത്സക്കിടെയാണ് ഷാരോൺ മരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad