Header Ads

  • Breaking News

    പ്രമുഖ നടി അന്തരിച്ചു


    ചെന്നൈ; പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴില്‍ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. നടന്‍ റിയാസ് ഖാന്‍ മരുമകന്‍ ആണ്.

    നിരവധി മുന്‍നിര താരങ്ങള്‍ക്ക് കമല കാമേഷ് അമ്മ വേഷം ചെയ്തിട്ടുണ്ട്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത ”വീട്ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1974-ല്‍ സംഗീതസംവിധായകനായ കാമേഷിനെ കമല വിവാഹം ചെയ്തു. 1984-ല്‍ കാമേഷ് അന്തരിച്ചു.

    No comments

    Post Top Ad

    Post Bottom Ad