കണ്ണപുരം റിജിത്ത് വധം: ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്
തലശ്ശേരി: സിപിഎം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസിലെ പ്രതികളായ ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം കഠിന തടവ്. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ ജോസ് ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതി അജേഷ് എന്നയാള്‍ വിചാരണക്കാലയളവില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. 2005 ഒക്ടോബര്‍ മൂന്നിന് രാത്രി 7.45നാണ് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയില്‍ ക്ഷേത്രത്തിനു സമീപം റിജിത്ത് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ആര്‍ എസ് വികാസ്, കെ എന്‍ വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
No comments
Post a Comment