ആതിരയുടെ കൊലപാതകം; സ്‌കൂട്ടറുമായി കടന്ന അജ്ഞാത പ്രതിയെ കണ്ടെത്താനായില്ല
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്തെ 30 കാരി ആതിരയുടെ കൊലപാതകത്തില്‍ പ്രതിക്കായി തെരച്ചില്‍ തുടരുന്നു. കൊന്നത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ എട്ടരക്ക് ശേഷമാണ് ആതിര കൊല്ലപ്പെട്ടത്. ആതിരയുടെ സ്‌കൂട്ടറുമായി പ്രതി കടന്നുകളഞ്ഞിരുന്നു. വെഞ്ഞാറമൂട് സ്വദേശിയാണ് കൊല്ലപ്പെട്ട ആതിര.
ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായിരുന്നു. യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി. അതേസമയം, ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
No comments
Post a Comment