Header Ads

  • Breaking News

    മകളെ ഗർഭിണിയാക്കി; പ്രവാസിയായ പിതാവിന് മരണം വരെ തടവ് ശിക്ഷ


    കണ്ണൂർ | 13കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മരണം വരെ തടവുശിക്ഷ.
    15 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശത്തുനിന്നും നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് മകളെ പിതാവ് പീഡിപ്പിച്ചത്. 2019 മുതൽ പിതാവ് നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നു.

    തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷാണ് ശിക്ഷ വിധിച്ചത്. രണ്ട് വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പിൽ 47 വർഷവുമാണ് ശിക്ഷ.

    പെൺകുട്ടി ഗർഭിണിയായെന്ന വിവരം പുറത്തുവന്നതോടെ അടുത്തുള്ള 15 കാരന്റ പേര് പിതാവ് മകളെ കൊണ്ട് പറയിപ്പിക്കുകയായിരിന്നു. എന്നാൽ പൊലീസ് അന്വേഷണത്തിലാണ് പ്രതി പിതാവാണെന്ന് കണ്ടെത്തിയത്. കേസിൽ റിമാൻഡിലായിരുന്ന പിതാവ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വിദേശത്തേക്ക് പോയിരുന്നു.

    കഴിഞ്ഞ ജൂലായിൽ വിധി പറയേണ്ടിയിരുന്ന കേസ് പിതാവ് സ്ഥലത്തില്ലാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പ്രതി സ്ഥലത്തെത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് ഇന്ന് വിധി പറയുകയായിരുന്നു. പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad