അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; കൂടുതൽ പരിശോധനക്ക് പോലീസ്
എറണാകുളം ചോറ്റാനിക്കരയിൽ അടച്ചിട്ട വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടന്ന് പോലീസ്. ഫോറൻസിക് സംഘം പരിശോധന നടത്തും. വീട്ടുടമസ്ഥൻ ഫിലിപ്പിന്റെ മൊഴി രേഖപ്പെടുത്തും. അസ്ഥി മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. അസ്ഥിയിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിരുന്നു
വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. 30 വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു
നാട്ടുകാരുടെ പരാതിയിലെ തുടർന്ന് പോലീസ് ഇന്നലെ പരിശോധന നടത്തിയപ്പോഴാണ് ഫ്രിഡ്ജിൽ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് 20 വർഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.
No comments
Post a Comment