വിനോദ മേഖലക്ക് കുതിപ്പ്; പഴയങ്ങാടി മുട്ടുകണ്ടി പുഴയിൽ ജലോപരിതല റസ്റ്റാറന്റും ബോട്ട് റേസ് ഗാലറിയും ഒരുങ്ങി
വിനോദ മേഖലക്ക് കുതിപ്പേകി പഴയങ്ങാടി മുട്ടുകണ്ടി പുഴയിൽ ജലോപരിതല റസ്റ്റാറന്റും ബോട്ട് റേസ് ഗാലറിയും സജ്ജമായി. പദ്ധതി പ്രാവർത്തികമാക്കുന്നതിനായുള്ള ടെൻഡർ നടപടിക്കൊരുങ്ങുകയാണ് അധികൃതർ. മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് പദ്ധതി. ബോട്ട് റെയ്സ് ഗാലറിക്ക് 2.87 കോടി രൂപയാണ് ചെലവഴിച്ചത്.
വള്ളംകളി സൗകര്യപ്രദമായി വീക്ഷിക്കുന്നതിന് സാധിക്കുന്ന രീതിയിലാണ് നിർമാണം പൂർത്തീകരിച്ചത്. 65 മീറ്റർ ദൈർഘ്യത്തിലും രണ്ടുമീറ്റർ വീതിയിലും നിർമിച്ച ഗാലറിയിൽ 500 പേർക്ക് ജലോത്സവം വീക്ഷിക്കാനാകും. 1.88 കോടി രൂപ ചെലവഴിച്ചാണ് ഫ്ലോട്ടിങ് റസ്റ്റാറന്റ് പൂർത്തീകരിച്ചത്. കരയിൽനിന്ന് ഒമ്പത് മീറ്റർ അകലത്തിൽ ജലോപരിതലത്തിൽ നിർമിച്ച ഭക്ഷണശാലക്ക് 3000 ചതുരശ്ര അടി വിസ്തീർണമുണ്ട്.
No comments
Post a Comment