Header Ads

  • Breaking News

    കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.


    വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും നില ഗുരുതരമല്ല.

    തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു. പഴക്കമുള്ള സ്ഫോടക വസ്തു‌വാണെന്നാണ് പുറത്തുവരുന്ന വിവരം.

    ഇതിനു മുൻപും കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ സ്ഫോടക വസ്തു‌ പൊട്ടിത്തെറിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അതിനാൽ ഇക്കാര്യം ഗൗരവത്തിൽ തന്നെയാണ് പൊലീസ് പരിഗണിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad