പട്ടാമ്പിയിൽ പതിനഞ്ചുകാരിയെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാവാത്തതിലെ ആശങ്കയിൽ കുടുംബം.
ചൂരക്കോട് സ്വദേശിനി ഷന ഷെറിനായി ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും ഉൾപ്പെടെ അന്വേഷണം തുടരുകയാണ്. ഷൊർണൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘമാണ് വിദ്യാർഥിനിയെ കണ്ടെത്താനുള്ള അന്വേഷണത്തിലുള്ളത്.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ മുതലാണ് പട്ടാമ്പി ചൂരക്കോട് സ്വദേശി അബ്‌ദുൽ കരീമിന്റെ മകൾ പതിനഞ്ചുകാരി ഷന ഷെറിനെ കാണാതാവുന്നത്. വല്ലപ്പുഴ ഗവൺമെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
വിദ്യാർഥിനി ട്യൂഷൻ കഴിഞ്ഞ് സ്‌കൂളിൽ എത്താത്തതിനെത്തുടർന്നാണ് രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്. കുട്ടിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പട്ടാമ്പി റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്നും ലഭിച്ചിരുന്നു. തുടർന്ന് പട്ടാമ്പി പൊലീസിൻ്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ വിപുലമായ അന്വേഷണമാണ് നടത്തുന്നത്. റെയിൽവേ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി.
No comments
Post a Comment