Header Ads

  • Breaking News

    കടിച്ചുപിടിച്ചപ്പോള്‍ അബദ്ധത്തില്‍ വിഴുങ്ങി; യുവതിയുടെ തൊണ്ടയില്‍ തറച്ച്‌ മൊട്ടുസൂചി; പുറത്തെടുത്തത് അതിവിദഗ്ധമായി


    കണ്ണൂർ തളിപ്പറമ്പിൽ യുവതിയുടെ തൊണ്ടയില്‍ മൊട്ടുസൂചി കുടുങ്ങി. 24 വയസുകാരിയുടെ തൊണ്ടയിലാണ് മൊട്ടുസൂചി കുടുങ്ങിയത്.ചുണ്ടില്‍ മൊട്ടുസൂചി കടിച്ചുപിടിച്ചപ്പോള്‍ അബദ്ധത്തില്‍ വായിലേക്ക് വീണ് തൊണ്ടയില്‍ തറയ്ക്കുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ആരോഗ്യവിദഗ്ധർ അതിവിദഗ്ധമായാണ് മൊട്ടുസൂചി പുറത്തെടുത്ത്. മൊട്ടുസൂചിക്ക് അഞ്ച് സെന്റീമീറ്റർ നീളമുണ്ടായിരുന്നു.

    വായിലൂടെ തൊണ്ടയിലേക്ക് ഇറങ്ങിയ മൊട്ടുസൂചി കഴുത്തിന്‍റെ പിന്‍ഭാഗത്തേക്കുള്ള ദിശയില്‍ തറച്ചുനില്‍ക്കുകയായിരുന്നു. ആശങ്കയിലായ കുടുംബം ഉടൻ തന്നെ യുവതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഭാഗ്യവശാല്‍ അന്നനാളത്തിലേക്കോ, ആമാശയത്തിലേക്കോ മൊട്ടുസൂചി തറക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി. യുവതിയെ മയക്കിക്കിടത്തിയ ശേഷം അതിവിദഗ്ധമായി ഡോക്ടര്‍ അനൂപ് അബ്ദുല്‍ റഷീദും, നഴ്സ് ഉഷയും സൂചി പുറത്തെടുക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad