ബൈക്ക് അപകടത്തിൽ ചേലേരി സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചേലേരി :- പാപ്പിനിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ചേലേരി സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു. ചേലേരി തെക്കേക്കര സ്വദേശി ആകാശ് ആണ് മരിച്ചത്. തെക്കേക്കരയിലെ പരേതനായ മധുസൂദനന്റെയും സവിതയുടെയും മകനാണ്.
ഇന്ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽപെട്ടത്. പാപ്പിനിശ്ശേരിയിൽ KSRTC ബസും ആകാശ് സഞ്ചരിച്ചിരുന്ന ബൈക്കും ഇടിക്കുകയായിരുന്നു. കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥിയാണ് ആകാശ്.
No comments
Post a Comment