Header Ads

  • Breaking News

    സമഗ്ര വികസനത്തിനൊരുങ്ങി വെള്ളിക്കീൽ ഇക്കോ ടൂറിസം മേഖല


    ഇക്കോ ടൂറിസം മേഖലയായ വെള്ളിക്കീൽ സമഗ്ര വികസനത്തിന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എട്ടുകോടിയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്ക്‌ ആവശ്യമായ പ്രദേശത്തെ സ്ഥലമെടുപ്പ് ഇതിനകം പൂർത്തിയായി. എന്നാൽ ആറുവർഷം മുൻപുവരെ ഒട്ടേറെ സഞ്ചാരികളെ ആകർഷിച്ച കേന്ദ്രം ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്

    വെള്ളിക്കീലിലെ റോഡുകൾ സന്ധ്യമയങ്ങിയാൽ കൂരിരുട്ടിലാണ്. പാതയുടെ ഇരുഭാഗത്തും നിറയെ സൗരവിളക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഒന്നുംതന്നെ ഇപ്പോഴില്ല. ആറുവർഷം മുൻപ് കാറ്റിൽ എല്ലാം നിലംപൊത്തി. പിന്നീട് വിളക്കുകളുടെ ബാറ്ററി അടക്കം കവർന്നുപോയി. ഇത്രയും വർഷം കഴിഞ്ഞിട്ടും പാർക്കിൽ വഴിവിളക്ക് സ്ഥാപിക്കാൻപോലും അധികൃതർക്കായില്ല. പാർക്കിനരികിലെ പാലം ഒന്നര പതിറ്റാണ്ട് മുൻപ് തുറന്നുകൊടുത്തെങ്കിലും പാലത്തിലെ വിളക്കുകൾ കണ്ണടച്ചിരിക്കയാണ്.

    പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് ലഘുഭക്ഷണത്തിനുള്ള ഹട്ടുകൾ, ചാരുബെഞ്ചുകൾ, ഊഞ്ഞാലുകൾ, ഹോട്ടലുകൾ, ബോട്ട് സർവീസ് എന്നിവയെല്ലാം ഉണ്ടായിരുന്നു. ഇന്ന് അവയുടെ അവശിഷ്ടങ്ങളാണ് പാർക്കിലുള്ളത്. പാർക്കിന്റെ നടത്തിപ്പുമായുള്ള പ്രശ്നങ്ങളും പ്രകൃതിയോടലിഞ്ഞ മനോഹരമായ വെള്ളിക്കീൽ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി.

    രണ്ടുവർഷം മുൻപാണ് പാർക്കിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സ്ഥലം എം.എൽ.എ. എം.വി. ഗോവിന്ദന്റെ ഇടപെടലിലൂടെ എട്ട് കോടിയുടെ സമഗ്ര വികസന പദ്ധതിക്ക് അനുമതിയായത്

    കാത്തിരിക്കുന്നത്

    :കണ്ടൽ കാടുകൾക്ക് ഇടയിലൂടെയുള്ള ജലസഞ്ചാരം, ഗ്ലാസ് പാലം, സൈക്കിൾ പാത, കുട്ടികൾക്കുള്ള സാഹസിക പാർക്ക്, കണ്ടൽകാടുകൾക്ക് ഇടയിലൂടെയുള്ള നടപാത, തീയേറ്റർ, പെഡൽ ബോട്ടിങ്, ഫ്ലോട്ടിങ് അടുക്കള തുടങ്ങിയ വൈവിധ്യമാർന്ന പദ്ധതികളാണ് വെള്ളിക്കീലിൽ കാത്തിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad