പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു.
കുമ്പള ഭാസ്ക്‌കര നഗറിലെ പ്രവാസിയായ അൻവർ-മഅറൂഫ ദമ്പതികളുടെ മകൻ അനസ് ആണ് മരിച്ചത്. തോട് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് വീട്ടുകാർ ഉടൻതന്നെ ഒരു കഷണം കൈകൊണ്ട് പുറത്തെടുക്കുകയും തുടർന്ന് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ, കുട്ടിയുടെ തൊണ്ടയിൽ തോടോ മറ്റോ കണ്ടെത്താനായില്ല. തുടർന്ന് തിരികെ വീട്ടിലെത്തിച്ചു. പക്ഷേ, ഞായറാഴ്ച്ച പുലർച്ചയോടെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ശ്രമിച്ചു. ആശുപത്രിയിലേക്ക് പോവും വഴി കുട്ടി മരിക്കുകയായിരുന്നു. അനസിന് ആഇശ എന്നൊരു സഹോദരി കൂടിയുണ്ട്.
No comments
Post a Comment