Header Ads

  • Breaking News

    കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ മുതൽ

    പാപ്പിനിശ്ശേരി: മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും. ജുമുഅ നമസ്ക്‌കാരത്തിന് ശേഷം പാണക്കാട് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7.30ന് മജ്ലിസുന്നൂറിന് മഹല്ല് ഖത്തീബ് ഹൈദ്രോസ് ബാഖവി നേതൃത്വം നൽകും. ജില്ലാ തല മാഷപ്പ് മത്സരവും നട ക്കും. 18ന് വൈകുന്നേരം 7.30ന് ദഫ് പ്രദർശനം. തുടർന്ന് ബുർദ മജ്ലിസും നടക്കും. അയ്യൂബ് അസ്‌അദി പ്രഭാഷണം നടത്തും. 19ന് വൈകുന്നേരം 7.30ന് കഥാപ്രസംഗം നടക്കും. 20ന് വൈകുന്നേരം 7.30ന് സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അസ്ലം തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷനാകും. കെ മുഹമ്മദ് ശരീഫ് ബാഖവി പ്രഭാഷണം നടത്തും. ദിക്ർ ദുആ മജ്ലിസിന് സമസ്‌ത കേരള ജംഇയ്യത്തുൽ ഖുതുബാ അ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ് ദാരിമി നേ തൃത്വം നൽകും. വാർത്താസമ്മേളനത്തിൽ കെ.പി അബ്ദുൽ റഷീദ്, വി.പി ഷഹീർ, സി.എച്ച് അബ്ദുൽസലാം, ഒ.കെ മൊയ് തീൻ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad