മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസിന് തുടക്കമായി
പാപ്പിനിശ്ശേരി :- മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെപ്പള്ളി) മഖാം ഉറൂസിന് തുടക്കമായി. പാണക്കാട് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുൾ ബാഖി അധ്യക്ഷനായി. സി.പി അബ്ദുൾ റഷീദ്, അബ്ദുൾ ഖാദർ അസ്ഹരി, അബ്ദുൾ റസാഖ് നിസാമി, കെ.പി അബ്ദുൾ, റഷീദ് ഒ.കെ, മൊയ്തീൻ എന്നിവർ സംസാരിച്ചു.
അറത്തിൽ ജുമാമസ്‌ജിദ് ഖത്തീ ബ് ഹൈദ്രോസ് ബാഖവിയുടെ നേതൃത്വത്തിൽ മജ്‌ലിസുന്നൂർ, ജില്ലാതല മാഷപ്പ് മത്സരം എന്നിവയും നടന്നു. 18-ന് രാത്രി 7.30-ന് ദഫ് പ്രദർശനം. തുടർന്ന് ബുർദ മജ്ലിസ്. അയ്യൂബ് അസ്‌അദി ഉദ്ബോധനം നടത്തും.
ജനുവരി 19-ന് 7.30-ന് സുബൈർ തൊട്ടിക്കലും സംഘവും കഥാപ്രസംഗം അവതരിപ്പിക്കും. ജനുവരി 20-ന് 7.30-ന് സമാപന സമ്മേളനം സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അസ്‌ലം തങ്ങൾ അധ്യക്ഷനാകും. കെ.മുഹമ്മദ് ശരീഫ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന പ്രാർഥ നാസദസ്സിന് അബ്ദുൾ ഫത്താഹ് ദാരിമി നേതൃത്വം നൽകും.
No comments
Post a Comment