Header Ads

  • Breaking News

    എതിരെ വരുന്ന വാഹനങ്ങൾക്കും യാത്രക്കാർ ക്കും ഭീഷണിയായി എൽ.ഇ.ഡി - ലേസർ ലൈറ്റുകളും അലങ്കാരങ്ങളും ഘടിപ്പിച്ച വാഹനങ്ങളുടെ ഫിറ്റ്നസ് സ ർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹൈകോടതി.


    സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്ന കോൺട്രാക്‌ട് കാര്യേ ജ് വാഹനങ്ങൾക്കെതിരെയും യാത്രക്കിടെ, വാഹനങ്ങ ളുടെ ഡ്രൈവർ കാബിനിൽ പ്രമോഷനൽ വിഡിയോ ചി ത്രീകരിച്ചാൽ ഉടമക്കും ഡ്രൈവർക്കുമെതിരെയും കർശ ന നടപടി സ്വീകരിക്കണം. ഇൻഡിക്കേറ്ററും സ്റ്റോപ് ലൈ റ്റും ഇല്ലാത്ത വാഹനങ്ങളെ നിരത്തിലിറക്കാൻ അനുവദി ക്കരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും ജ സ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃ ഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പൊലീസി നും മോട്ടോർവാഹന വകുപ്പിനും നിർദേശം നൽകി. ഓ രോ നിയമലംഘനത്തിനും 5000 രൂപവീതം പിഴ ചുമത്ത ണമെന്നും ഉത്തരവിൽ പറയുന്നു.

    ശബരിമല തീർഥാടക വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുക യായിരുന്നു കോടതി.

    No comments

    Post Top Ad

    Post Bottom Ad