Header Ads

  • Breaking News

    തളിപ്പറമ്പ് ധർമശാല- ചെറുകുന്ന് അനിശ്ചിതകാല ബസ് പണിമുടക്ക് മൂന്നു മുതൽ


    തളിപ്പറമ്പ്: ദേശീയപാത നിർമാണ പ്രവൃത്തി യുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം പരിഗണി ക്കാത്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് ധർമ ശാല- ചെറുകുന്ന് തറ റൂട്ടിൽ സർവിസ് നട ത്തുന്ന സ്വകാര്യ ബസുകൾ വെള്ളിയാഴ്ച മു തൽ അനിശ്ചിതകാല പണിമുടക്ക് നടത്തു മെന്ന് ബസ് ഓപറേറ്റഴ്‌സ് വെൽഫെയർ അ സോസിയേഷൻ നേതാക്കളും സംയുക്ത ട്രേ ഡ് യൂനിയൻ നേതാക്കളും വാർത്തസമ്മേള നത്തിൽ അറിയിച്ചു.

    ധർമശാലയിൽ യൂനിവേഴ്‌സിറ്റി റോഡിന് അ ഭിമുഖമായി ബസുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത നിർമിക്ക ണമെന്ന് പ്രവൃത്തി ആരംഭത്തിൽതന്നെ ആ വശ്യമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബസ് തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തുകയും ബസുടമകളുടെ സംഘടന നി രവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്ത‌ിരുന്നു.

    എന്നാൽ, നിലവിൽ പണിതീരുന്ന അടിപ്പാത വഴി ചെറുവാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാനാകൂ. കിലോമീറ്ററുകൾ അധികം സ ഞ്ചരിച്ച് ട്രിപ്പ് നടത്തേണ്ട സാഹചര്യമാണ്. ഇ ത് സാമ്പത്തിക നഷ്ടവും ട്രിപ്പ് സമയം പാലി ക്കാനാകാത്ത സാഹചര്യവുമാണുണ്ടാക്കു ന്നത്.

    ബസുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത പുനഃക്രമീകരിക്കണമെ ന്നാവശ്യപ്പെട്ടാണ് ജനുവരി മൂന്ന് മുതൽ അ നിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തി ൽ കെ. വിജയൻ, പ്രശാന്ത് പട്ടുവം, പി.വി. പ ത്മനാഭൻ, കെ.വി. വിനോദ് കുമാർ തുടങ്ങി യവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad