Header Ads

  • Breaking News

    അബ്ദുൽ റഹീമിന്റെ മോചനം; കൂടുതൽ പഠനത്തിന് ഇനിയും സമയം വേണമെന്ന് കോടതി, കേസ് വീണ്ടും മാറ്റിവെച്ചു




    റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. ഇത് ആറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്നാണ് കോടതി അറിയിച്ചത്.കേസ് പരിഗണിക്കുന്ന തീയതി ഉടൻ അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. റിയാദ് ക്രിമിനൽ കോടതിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണനക്ക് വരുമ്പോൾ റഹീമിന്റെ ജയിൽമോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഡിസംബർ 30-ന്‌ കോടതി കേസ് പരിഗണിച്ചിരുന്നു. കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ജനുവരി 15-ലേക്ക് മാറ്റിവെച്ചത്.

    34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാക്കത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. തുടർന്ന് റിയാദ് ജയിലിൽ കഴിയുകയാണ് അബ്ദു റഹീം. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും ഡിസംബറിൽ നേരിൽ കണ്ടു സംസാരിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad